Crime
ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി; കസ്റ്റഡി ആവശ്യപ്പെട്ട് ഇ.ഡി.

കൊച്ചി∙ സ്വർണക്കടത്ത് കേസ് പ്രതികളെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ ഇന്നലെ രാത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കി. കോടതി അവധി ആയതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. ശിവശങ്കറിനെ 14 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ഇഡിയുടെ തീരുമാനം.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചെന്ന് (ഇഡി) വ്യക്തമാക്കിയിരുന്നു. ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതായും, ചാർട്ടേഡ് അക്കൗണ്ടിനെ മുൻനിർത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി പറയുന്നു.