Crime
ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി ഇ.ഡി. കൂടുതൽ ചോദ്യം ചെയ്യാൻ ഒരാഴ്ച കസ്റ്റഡിയിൽ വിട്ടു

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി രജിസ്റ്റർ കേസിൽ അഞ്ചാം പ്രതിയാക്കി.
കോടതി മുമ്പാകെ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് അഞ്ചാം പ്രതിയായി ശിവശങ്കറെ പ്രതിചേർത്ത കാര്യം ഇ.ഡി അറിയിച്ചരിക്കുന്നത്.
സ്വപ്ന, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് അഞ്ചാം പ്രതിയായാണ് ശിവശങ്കറെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
അതിനിടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ 14 ദിവസം ഇ.ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഒരാഴ്ചത്തെ ഇ.ഡി കസ്റ്റഡിയിലാണ് ശിവശങ്കറെ വിട്ടത്. തനിക്ക് ശാരീരിക പ്രശ്നമുണ്ടെന്ന് കോടതിയോട് അപേക്ഷിച്ചതിനാൽ കസ്റ്റഡിൽ ചികിത്സ നൽകാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി.