Connect with us

Crime

എം എൽ എ സ്ഥാനത്തിന് വേണ്ടി തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻ സി പിയിലില്ല. തോമസ് മനപ്പൂർവം പാർട്ടിയെ മോശമാക്കാൻ ശ്രമിക്കുന്നു.

Published

on

.’എം എൽ എ സ്ഥാനത്തിന് വേണ്ടി തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻ സി പിയിലില്ല. തോമസ് മനപ്പൂർവം പാർട്ടിയെ മോശമാക്കാൻ ശ്രമിക്കുന്നു.

തിരുവനന്തപുരം: എൻ സി പി നേതാവും കുട്ടനാട് എം എൽ എയുമായ തോമസ് കെ തോമസിന്റെ വധശ്രമ പരാതി പൊലീസ് അന്വേഷിക്കട്ടേയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

എന്തിനാണ് വധശ്രമത്തെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും പാർട്ടിയിൽ ഈ പരാതി ഇതുവരെ ഉന്നയിച്ചില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. വധശ്രമത്തെ പാർട്ടിയിലെ പടലപ്പിണക്കവുമായി ബന്ധിപ്പിക്കാനുള്ള തോമസിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.’എം എൽ എ സ്ഥാനത്തിന് വേണ്ടി തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻ സി പിയിലില്ല. തോമസ് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. മനപ്പൂർവം പാർട്ടിയെ മോശമാക്കാൻ ശ്രമിക്കുന്നു. തോമസിന് പാർട്ടി നടപടിയെ കുറിച്ച് ധാരണയില്ല. പക്വതയുമില്ല’ – ശശീന്ദ്രൻ ആരോപിച്ചു.പാർട്ടിക്കുള്ളിൽ നിന്നുള്ളവർ തന്നെ കൊലപ്പെടുത്താൻ ശ്രമം നടത്തുന്നുവെന്ന് തോമസ് കെ തോമസ് ഡി ജി പിയ്ക്ക് പരാതി നൽകിയിരുന്നു. തന്റെ മുൻ ഡ്രെെവറായ തോമസ് കുരുവിളയെ സ്വാധീനിച്ചാണ് വാഹനം അപകടത്തിൽപെടുത്താൻ ശ്രമിച്ചതെന്നും പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് കാരണമെന്നും എം എൽ എ ആരോപിച്ചു. എൻ സി പി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസിന്റെ പരാതിയിൽ പറയുന്നത്.

Continue Reading