Connect with us

Crime

സഭയിൽ മുദ്രാവാക്യം വിളിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ  സസ്പെൻഡ് ചെയ്തു.

Published

on

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകാർ സസ്പെൻഡ് ചെയ്തു. വർഷകലാ സമ്മേളനം അവസാനിക്കും വരെയാണ് സസ്പെൻഷൻ.

സഭാ നടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തുകയും രാജ്യസഭാംഗത്തിനു ചേരാത്ത വിധത്തിൽ പെരുമാറുകയും അധ്യക്ഷനെ അനുസരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡെറകിനെ സസ്പെൻഡ് ചെയ്തത്. സഭാ നേതാവ് പിയൂഷ് ഗോയൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഒബ്രിയനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ സഭ പ്രക്ഷുബ്ദമായി. ഇതേത്തുടർന്ന് സഭ താത്കാലികമായി നിർത്തി വച്ചു.

Continue Reading