Connect with us

Crime

കുട്ടികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റം

Published

on

കൊച്ചി: കുട്ടികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്ന് ഹൈക്കോടതി. സമമ്തമില്ലാത്ത ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്‍റേയും സ്വകാര്യതയുടേയും ലംഘനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കൂട്ടികൾ വളർന്നു വരുമ്പോൾ മാനസികവും വൈകാരികവുമായ പ്രശ്നങ്ങളിലേക്ക് ഇത് വഴി വയ്ക്കുമെന്നും കോടതി വ്യക്തമാക്കി. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ സർക്കാർ 3 മാസത്തിനുള്ളിൽ ഇതിന് നിയമം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും ഹൈക്കോടതി നിർദേശം നൽകി.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടി കുട്ടി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി പരാമർശം. ഹർജി നൽകിയ കുട്ടിയുടെ ആരോഗ്യ നില പരിശോധിക്കാൻ ശിശുരോഗ വിദഗ്‌ദ്ധർ, സർജൻ, മാനസികാരോഗ വിദഗ്ധൻ അടക്കം ഉൾപ്പെടുന്ന മൾട്ടി ലെവൽ നിരീക്ഷണ സമിതി രൂപീകരിക്കാനും ശാസ്ത്രക്രിയ അനിവാര്യമാണെങ്കിൽ അനുമതി നൽകാനും കോടതി നിർദേശം നൽകി.

Continue Reading