Crime
എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടു വയ്ക്കില്ല. സർക്കാരിന്റെ കൊള്ളയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും

എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടു വയ്ക്കില്ല. സർക്കാരിന്റെ കൊള്ളയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും
തിരുവനന്തപുരം :പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയാറെടുക്കുകയാണെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കുഴൽ നാടൻ .
എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടു വയ്ക്കില്ല. സർക്കാരിന്റെ കൊള്ളയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും. വിജിലൻസ് കേസ് എടുക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തേണ്ട. വിജിലൻസ് കേസിൽ ആശങ്കയില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടുമെന്നും കുഴൽ നാടൻ പറഞ്ഞു.സർക്കാർ അധികാരത്തെ പരിചയാക്കുകയാണന്നും കുഴൽ നാടൻ കൂട്ടിച്ചേർത്തു