Crime
ലൈഫ് മിഷന്‍ കമ്മീഷന്‍ തുകയില്‍ വാങ്ങിയ ഒരു ലക്ഷം രൂപയുടെ ഐ ഫോണ്‍ കിട്ടയത് ശിവശങ്കരന്

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി നിര്‍മ്മാണക്കരാറിനായി യൂണിടാക് ഉടമ കമ്മീഷന്‍ തുകയ്ക്ക് പുറമെ വാങ്ങിനല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്. സ്വപ്ന പറഞ്ഞത് അനുസരിച്ച് വാങ്ങിനല്‍കിയ ഫോണുകളില്‍ ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫോണാണ് കേസിലെ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഉപയോഗിച്ചിരുന്നത്.
താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കര്‍ എഴുതി നല്‍കിയ വിവരത്തിലൂടെയാണ് യൂണിടാക് നല്‍കിയ ഫോണാണ് ഇതിലൊന്നെന്ന് വ്യക്തമായത്.
ഉപയോഗിക്കുന്ന രണ്ടു ഫോണുകളുടെ ഐഎംഇഐ നമ്പറുകളാണ് ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയത്. അതിലൊരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ യൂണിടാക്ക് കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ വിവരത്തിലുമുണ്ട്. ഒരു ലക്ഷത്തോളം രൂപയാണ് ഫോണിന്റെ വില. യൂണിടാക് ഹൈക്കോടതിയില്‍ ആറ് ഐഫോണുകളുടെ ഇന്‍വോയിസ് നല്‍കിയിട്ടുണ്ട്.
ലൈഫ് പദ്ധതിയിലും ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട കേസുകളിലും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നുറപ്പായി. യൂണിടാക് സ്വപ്ന വഴി കൈമാറിയ ഐഫോണുകള്‍ ലഭിച്ചവരെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ് നിലവില്‍ ശിവശങ്കറുള്ളത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതിലൊരു ഫോണ്‍ ലഭിച്ചിട്ടുണ്ടെന്ന സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിലെ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ പിന്നീട് രമേശ് ചെന്നിത്തലയ്ക്ക് എന്ന് പറഞ്ഞാണ് സ്വപ്ന വാങ്ങിയത് എന്നാണ് അദ്ദേഹം മൊഴി മാറ്റിയിരുന്നത.്