Connect with us

Crime

മലിന ജനം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം. യുവതിയെ കുത്തിക്കൊലപ്പെടുത്തി

Published

on

കൊല്ലം:  കൊല്ലത്ത് യുവതിയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമിയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു.

മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ അയല്‍വാസിയും വീട്ടുകാരും തമ്മില്‍ വഴക്കിട്ടിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം പെണ്‍കുട്ടിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നു എന്നിയിരുന്നു പരാതി.

ആക്രമണത്തിനിടെ പരിക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്.

Continue Reading