Crime
ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്ന് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. അപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴ്ച കോടതി അപേക്ഷ പരിഗണിക്കും. ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസിനേയും ഇ.ഡി. ചോദ്യം ചെയ്‌തേക്കുമെന്ന വിവരമുണ്ട്.
കളളപ്പണ ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ട് എന്ന വിശ്വാസത്തിലാണ് ഇ.ഡി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനോട് ശിവശങ്കര്‍ സഹകരിച്ചിരുന്നില്ല. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച പണത്തില്‍ ശിവശങ്കറിന്റെ പണമുണ്ടോ, പണം തന്റേതുകൂടിയാണെന്നതിന്റെ അടിസ്ഥാനത്തിലാണോ ഇക്കാര്യങ്ങളില്‍ ശിവശങ്കര്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് ഇ.ഡി പരിശോധിക്കുന്നത.്
ഈ പണവുമായി ബന്ധപ്പെട്ട ഓരോഘട്ടത്തിലും ശിവശങ്കറിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാഗേജ് കസ്റ്റംസ് പിടിച്ചതിന് ശേഷം ലോക്കറിന്റെ കാര്യത്തില്‍ ശിവശങ്കര്‍ ആശങ്കപ്പെട്ടതും ഇ.ഡി. ശേഖരിച്ച വാട്‌സാപ്പ് ചാറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് ശിവശങ്കറിനെ കൂട്ടു പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇ.ഡി തയ്യാറാവുന്നത.്