Connect with us

KERALA

റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് ബെവ്‌കോ. 21 മുതല്‍ 30 വരെ വിറ്റഴിച്ചത് 759 കോടിയുടെ മദ്യം ജനപ്രിയ ബ്രാന്റ് ജവാന്‍ റം

Published

on

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ ഈ വര്‍ഷവും റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് ബെവ്‌കോ. ആഗസ്ത് 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റുവെന്ന് റിപ്പോര്‍ട്ട്. വില്‍പ്പനയുടെ ഭാഗമായി സര്‍ക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത് 700 കോടിയായിരുന്നു.

അതായത് ഈ വര്‍ഷം എട്ടര ശതമാനം അധിക വര്‍ദ്ധനവാണ് രേഖപ്പെടുതതിയത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ആറു ലക്ഷം പേരാണ് ഒന്നാം ഓണദിവസം ബെവ്‌ക്കോ ഔട്ട് ലെറ്റിലെത്തിയത്. ഉത്രാട ദിവസത്തെ മാത്രം വില്‍പ്പന 121 കോടിയാണ്.

ആഗസ്റ്റ് മാസത്തില്‍ 1799 കോടിയുടെ മദ്യം വിറ്റു. 2022 ആഗസ്റ്റില്‍ ഇത് 1522 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റത് ജവാന്‍ റമ്മാണ്. 7000 കെയ്‌സ് ജവാന്‍ റമ്മാണ് വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് തിരൂര്‍ ഔട്ട് ലെറ്റിലാണ്. രണ്ടാം സ്ഥാനത്തെത്തിയത് ഇരിങ്ങാലക്കുടയാണ്.

Continue Reading