Connect with us

Crime

ഹൈക്കോടതിയിൽ യുവാവിന്‍റെ അത്മഹത്യാ ശ്രമം. യുവാവിനൊപ്പം പോകില്ലെന്ന് പെൺസുഹൃത്ത് അറിയിച്ചതിന് പിന്നാലെ ജഡ്ജിക്കു മുന്നിൽ  കൈ ഞരമ്പ് മുറിക്കുകയായിരുന്നു

Published

on

കൊച്ചി: കേരള ഹൈക്കോടതിയിൽ യുവാവിന്‍റെ അത്മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കവെയായിരുന്നു സംഭവം. ഇ‍യാളെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

ആഗസ്റ്റ് 14 മുതൽ പൂത്തോട്ട ലോ കോളെജിൽ പഠിക്കുന്ന നിയമവിദ്യാർഥിയായ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതനും കുട്ടിയുമുള്ള തൃശൂർ സ്വദേശി  വിഷ്ണുവിനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചത്. എന്നാൽ കോടതിയിൽ യുവാവിനൊപ്പം പോകില്ലെന്ന് പെൺസുഹൃത്ത് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജഡ്ജിക്കു മുന്നിൽ വിഷ്ണു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.”

Continue Reading