KERALA
ബിനീഷ് കോടിയേരി വിഷയം : എം.എം ലോറൻസിന്റെ മകൻ അഡ്വ . എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എ൦എ൦ ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും അടുത്ത ദിവസം ഓൺലൈനിൽ അംഗത്വം സ്വീകരിക്കും.
ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചന്ന് എബ്രഹാം ലോറൻസ് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഎം അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിച്ചിരിക്കുകയാണ്. ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടാനുള്ള തീരുമാനമെടുത്തത്. തനിക്ക് സിപിഎം അംഗത്വമുണ്ടായിരുന്നുവെന്നും ബിജെപിയിൽ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.