Connect with us

Crime

യാത്രികരായ ദമ്പതികളെ ആക്രമിച്ച നടക്കാവ് എസ് ഐ ക്ക് സസ്‌പെൻഷൻ.

Published

on

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ത‌ർക്കത്തിൽ കാർ യാത്രികരായ ദമ്പതികളെ ആക്രമിച്ച നടക്കാവ് ഗ്രേഡ് എസ് ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ. ബൈക്കിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. വിനോദ് കുമാറും സഹോദരനും മർദ്ദിച്ചെന്ന് ആക്രമണത്തിനിരയായ യുവതി പരാതിപ്പെട്ടിരുന്നു.

സംഭവത്തിൽ നാല്‌പേർക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുള്ള സംഘത്തെ ഒരു പ്രകോപനവുമില്ലാതെ മർദ്ദിച്ചെന്നാണ് ആക്രമണത്തിനിരയായ യുവതി അത്തോളി സ്വദേശി അഫ്ന അബ്ദുൾ നാഫിക്ക് നൽകിയ പരാതി.ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.
ബന്ധുവിന്റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടാണ് എസ്‌ഐ ഉൾപ്പെട്ട സംഘം ഇതുവഴി വന്നത്. ഇവർ മദ്യലഹരിയിലായിരുന്നെന്ന് അഫ്‌ന പരാതിയിൽ പറയുന്നു.തങ്ങൾ സഞ്ചരിച്ച വാഹനം തകർക്കാൻ ശ്രമിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു. തുടർന്ന് അന്യേഷണ വിധേയമാണ് നടപടി.

Continue Reading