POLITICS
മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശം. വനിതാ കമ്മീഷനിൽ പരാതി നൽകി

തിരുവനന്തപുരം: മുല്ലപ്പള്ളിക്കെതിരെ സോളാർ കേസിലെ വിവാദ നായികയുടെ പരാതി. വനിതാ കമ്മീഷനാണ് ഇവർ പരാതി നൽകിയത്. ബലാത്സംഗത്തിനിരയായിട്ടുള്ള എല്ലാ സ്ത്രീകൾക്കും എതിരായ പരാമർശമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതി നൽകാനെത്തിയ ഇവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഒരിക്കൽ കേന്ദ്രമന്ത്രിയായിരുന്ന വ്യക്തിയാണ്. അത്തരത്തിൽ ഉന്നത സ്ഥാനത്തിനിരുന്ന ഒരാൾ ഇത്തരത്തിൽ തരംതാഴുന്ന പരാമർശം നടത്തിയെന്നത് വിശ്വസിക്കാനാകുന്നില്ല.
പലഘട്ടങ്ങളിലായി കേരളം ഭരിച്ചിരുന്ന സമുന്നതരായ നേതാക്കൾക്കെതിരെ ആയിരുന്നു തന്റെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നത്. എതിർകക്ഷി അധികാരത്തിലിരിക്കുമ്പോൾ അവർ എടുക്കുന്ന എല്ലാ നടപടിക്കും രാഷ്ട്രീയമാനം മാത്രമേ കൊടുക്കാറുള്ളു. രാഷ്ട്രീയപ്രേരിതമായ കേസെന്ന് പറഞ്ഞാണ് കുറ്റക്കാരാണെങ്കിലും അവർ രക്ഷപ്പൊൻ ശ്രമിക്കുന്നത്.
കേസിൽ തന്റെ മൊഴി പ്രാഥമികമായി രേഖപ്പെടുത്തി, അതിന് ശേഷം വ്യക്തമായ വിവരങ്ങളുള്ളതിൽ എഫ്ഐആർ ഇട്ട് അന്വേഷണവും നടന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ തന്റെ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് അവർ പറയുമായിരുന്നു. അത് ചെയ്ത കുറ്റമാണ് അക്കാര്യത്തിൽ തനിക്ക് തീർച്ചയായും മറുപടി നൽകിയെ പറ്റുവെന്നും സോളാർ നായിക വ്യക്തമാക്കി.