Crime
സൗദി വനിതയെ അഭിമുഖത്തിനായി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് പരാതി.യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസ്

കൊച്ചി: പ്രമുഖ യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പീഡന പരാതി. അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിത പരാതി നൽകിയതായാണ് റിപ്പോർട്ട്. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാനെതിരെ ഇന്നലെ എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി ലഭിച്ചത്.
വനിതയെ അഭിമുഖത്തിനായി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. എറണാകുളത്തെ ഹോട്ടലിലേയ്‌ക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. അവിടെ വച്ച് ഇയാൾ അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പരാതി നിഷേധിച്ചിരിക്കുകയാണ് ഷക്കീർ സുബാൻ.’എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100 ശതമാനം ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും.
എന്നൊട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇതെന്നറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.’- എന്നാണ് ഷക്കീർ സുബാൻ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്.