KERALA
പി.ടി. തോമസ് എംഎല്‍എ ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പി. ടി. തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്.
ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നൽകിയതെന്നതാണ് ആരോപണം.
ഇക്കാര്യത്തിൽ പി ടി തോമസിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.