KERALA
സർക്കാർ സർവീസിൽ മുന്നോക്ക സംവരണം പ്രാബല്യത്തിലാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ മുന്നാക്ക സംവരണം പ്രാബല്യത്തിലാക്കി പിഎസ്‌സി.മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തവിറങ്ങിയ ഒക്ടോബര്‍ 23മുതല്‍ പ്രാബല്യത്തിലാക്കാന്‍ തിങ്കഴാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
23 മുതല്‍ നാളെ വരെ അപേക്ഷ നല്‍കാന്‍ സമയപരിധിയുള്ള റാങ്ക് പട്ടികകള്‍ക്കും സംവരണം ബാധകമാക്കും. അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ നവംബര്‍ 14വരെ സമയം നല്‍കും.
പത്ത് ശതമാനം മുന്നാക്ക സംവരണത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പിഎസ്‌സി സംവരണം പ്രാബല്യത്തിലാക്കിയിരിക്കുന്നത്.