Crime
വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾ ട്ടും ഏറ്റുമുട്ടി. മാവോയിസ്റ്റ് കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റാണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറെത്തറ മീൻമുട്ടി വാളരംകുന്നിലായിരുന്നു സംഭവം. വനമേഖലയോട് ചേർന്ന പ്രദേശത്ത്കേരള പോലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ട് പട്രോളിംഗ് നടത്തുമ്പോൾ മാവിയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നെന്ന് പറയുന്നു.
തണ്ടർബോൾട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായും പറയുന്നു.
പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗർ ഡാമിനും സമീപത്തായുള്ള വനമേഖലയിൽ രാവിലെ മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പൊലീസ് കയറ്റിവിടുന്നില്ല.