Connect with us

Entertainment

അന്തം കമ്മികളുടെ അറിവിലേക്കായി പറയുന്നു. കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130 തും കടന്ന് 160 ലേക്ക് എത്തും…ഇനി നമുക്ക് സെമി സിൽവർലൈൻ ആവശ്യമില്ല

Published

on

.

കോഴിക്കോട്: കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കെ സിപിഎമ്മിനെ പരിഹരിച്ച് നടൻ ഹരീഷ് പേരടി. വന്ദേഭാരതിനെ പരിഹസിച്ച പ്രേംകുമാറിന് മറുപടിയുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം. കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130ഉം കടന്ന് 160ലേക്ക് എത്തുമെന്നും ഇനി നമുക്ക് സെമി സിൽവർലൈൻ ആവശ്യമില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

‘അടുത്തകാലത്ത് ഇടതുപക്ഷ സഹയാത്രികനായി മാറിയ പ്രേംകുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്…കേന്ദ്രസർക്കാർ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തിൽ അഭിമാനത്തോടെ ഞാൻ ആ പേർ ഏറ്റെടുക്കുകയാണ്.. പ്രേമകുമാരാ പേരടിയുടെ വണ്ടികളുടെ എണ്ണം കൂടുകയാണ്’- ഹരീഷ് പേരടി കുറിച്ചു.ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്ഞാൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോൾ..ഈ വികസനം 130 കിലോമീറ്റർ സ്പീഡിൽ എത്തിയാൽ അത് നടപ്പാക്കിയവർക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ..എഫ്ബിയിലെ എന്റെ പ്രിയ സുഹൃത്ത്..അടുത്തകാലത്ത് ഇടതുപക്ഷ സഹയാത്രികനായി മാറിയ പ്രേംകുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്.കേന്ദ്രസർക്കാർ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തിൽ അഭിമാനത്തോടെ ഞാൻ ആ പേർ ഏറ്റെടുക്കുകയാണ്..പ്രേമകുമാരാ പേരടിയുടെ വണ്ടികളുടെ എണ്ണം കൂടുകയാണ്…എംവി ജയരാജേട്ടൻ അന്നേ വന്ദേഭാരതിനെ മാലയിട്ടു സ്വീകരിച്ചു..പിണറായി സഖാവ് വന്ദേഭാരതിൽ യാത്രചെയ്തു…ഇൻഡിഗോ ഉപേക്ഷിച്ച ഇപി ജയരാജേട്ടൻ വന്ദേഭാരതിനെ പുകഴത്തി.എന്നാലും അന്തം കമ്മികളുടെ അറിവിലേക്കായി പറയുന്നു. കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130 തും കടന്ന് 160 ലേക്ക് എത്തും…ഇനി നമുക്ക് സെമി സിൽവർലൈൻ ആവശ്യമില്ല..ഇനി അന്യ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ഹൈസ്പീഡ് ലൈൻ മാത്രമേ ഇതിനേക്കാൾ വലിയ വികസനമുള്ളു. ഇനി ആകെ ചെയ്യാവുന്ന ഒരു കാര്യം വിഐപികളുടെ എസി കംപാർട്ട്മെൻറ്റിന് പേരടി കംപാർട്ട്മെൻറ്റ് എന്ന പേര് വേണമെങ്കിൽ കൊടുക്കാമെന്ന് മാത്രം…ഞാനും തണുത്ത് മരവിച്ച് അപ്രതികരണ പുളകിതനാവും..

Continue Reading