Connect with us

Crime

ഇന്ത്യക്ക് പിന്തുണയുമായി ശ്രീലങ്ക. ഭീകര പ്രവർത്തകർക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യമാണ് ക്യാനഡ

Published

on

കൊളംബോ: ഖാലിസ്ഥാൻ വിഘടനവാദി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയും ക്യാനഡയും തമ്മിൽ തുടരുന്ന നയതന്ത്ര തർക്കത്തിൽ ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തമായ പിന്തുണയുമായി ശ്രീലങ്ക. ഭീകര പ്രവർത്തകർക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യമാണ് ക്യാനഡയെന്നും, അവിടത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു.

”യാതൊരു തെളിവുമില്ലാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ജസ്റ്റിൻ ട്രൂഡോയുടെ പതിവാണ്. ഇന്ത്യയെക്കുറിച്ചു പറഞ്ഞതുപോലുള്ള നുണ ഞങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. ശ്രീലങ്കയിൽ വംശഹത്യ നടത്തിയെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും അറിയാവുന്നത്. സമാനമായി, ഇന്ത്യക്കെതിരേയും വെറുതേ ആരോപണമുന്നയിക്കുകയല്ലാതെ, ക്യാനഡയുടെ പക്കൽ അതിനു യാതൊരു തെളിവുമില്ല”, സബ്രി ചൂണ്ടിക്കാട്ടി.

ജർമൻ വംശീയ വിവേചനത്തിന്‍റെ പ്രയോക്താക്കളായ നാസികളുമായി ബന്ധപ്പെട്ട് രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവർത്തിച്ചിരുന്ന ആളെ ട്രൂഡോ ആദരിച്ചതിനെയും സബ്രി വിമർശിച്ചു. അത്തരക്കാരനായ ട്രൂഡോ ഇതുപോലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അദ്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കൻ സൈന്യം എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിച്ച് സംഘടനയെ തന്നെ തകർത്തു കളഞ്ഞ ശേഷം, ലങ്കയിൽ നിന്നു രക്ഷപെട്ട എൽടിടിഇ പ്രവർത്തകർ പലരും ഇപ്പോൾ ക്യാനഡ ആസ്ഥാനമാക്കിയാണ് പുനഃസംഘടിച്ചിരിക്കുന്നത്. സമാനമായ രീതിയിലാണ് പഞ്ചാബിൽനിന്നു തുടച്ചുനീക്കപ്പെട്ട ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ പ്രചാരകരും ക്യാനഡയിൽ പുനഃസംഘടിക്കുന്നത്. എൽടിടിഇ ലങ്കയിൽ സജീവമായിരുന്ന കാലത്തും ക്യാനഡയിലിരുന്ന് പ്രവർത്തനങ്ങൾക്ക് ചരവ് വലിച്ച നേതാക്കൾ എൽടിടിഇക്കുണ്ടായിരുന്നു

Continue Reading