KERALA
വാളയാർ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : വാളയാർ കേസ് പ്രതി ആത്മഹത്യ ചെയ്തു. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക വിവരം.പോക്സോ കോടതി തെളിവില്ലെന്ന് കണ്ട് നേരത്തെ ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു