Connect with us

KERALA

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി.വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി. ചൈനീസ് ചരക്ക് കപ്പിലായ ഷെൻഹുവ 15 ആണ് എത്തിയത്. ഒന്നര മാസത്തെ യാത്ര പൂർത്തിയാക്കിയാണ് ഷെൻഹുവ 15 എന്ന കപ്പിൽ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.

ഇന്ന് ഉച്ചയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 34 വർഷം പ്രായമുള്ള കപ്പലാണ് ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ കപ്പലിന്റെ നീളം 233.6 മീറ്ററാണ്. 42 മീറ്റർ വീതിയും 20 മീറ്റർ വരെ ആഴവുമുണ്ട് ഇതിന്.

രാജ്യത്തെ തുറമുഖങ്ങളിൽ ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ്പ് ടു ഫോർ ക്രെയിനുമായാണ് കപ്പൽ എത്തിയത്. കപ്പലിൽ നിന്ന് യാർഡിലേക്ക് കണ്ടെയ്നറുകൾ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയിൻ. വിഴിഞ്ഞയ്ക്ക് ആകെ 8 ഷിപ് ടു ഫോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തെയാണ് ഷെൻഹുവ 15 ഉള്ളത്.”

Continue Reading