Connect with us

Crime

കെ.കെ. ഷൈലജയ്‌ക്കെതിരേ പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ.ഹമാസ്” ഭീകരരെങ്കിൽ “ഇസ്രായേൽ” കൊടുംഭീകരർ

Published

on

തിരുവനന്തപുരം: ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജയ്‌ക്കെതിരേ പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ.

‘”ഹമാസ്” ഭീകരരെങ്കിൽ “ഇസ്രായേൽ” കൊടുംഭീകരർ. ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് കാണിക്കുന്നത് ‘ – എന്നാണ് ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചത്.

ഹമാസിന്‍റേത് പ്രത്യാക്രമാണെന്ന പാർട്ടി നിലപാടിന് വിരുദ്ധമായായിരുന്നു ഷൈലജയുടെ പ്രതികരണം. ”ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ശൈലജ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിന്‍റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും ” അവർ ഫെയ്സ്ബുക്കിൽ കുറിച്ചു”

ആദ്യമിട്ട പോസ്റ്റ് 4 മിനിറ്റിനു ശേഷം എഡിറ്റ് ചെയ്താണ് ഹമാസിനെ ഭീകരരായി പരാമർശിച്ചത്. ആദ്യത്തെ പോസ്റ്റിൽ ഹമാസ് നടത്തിയ ആക്രമണത്തെ മനസാക്ഷിയുള്ള എല്ലാവരും അപലപിക്കുമെന്നാണ് കുറിച്ചിരുന്നത്. പിന്നീടാണ് ഹമാസിനെ ഭീകരരെന്ന് തിരുത്തി ചേർത്തത്.

ഇസ്രയേലിനു നേരെ ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്നാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചതിനു പിന്നാലെയായിരുന്നു കെ.കെ. ഷൈലജ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയത്.”

Continue Reading