Connect with us

KERALA

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 6 ജില്ലകളിലെ കലക്‌ടർമാരെ മാറ്റി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 6 ജില്ലകളിലെ കലക്‌ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം.

പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ. ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ‌

ആലപ്പുഴ കലക്ടര്‍ ഹരിത വി. കുമാറിനെ മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍.

മലപ്പുറം ജില്ലാ കലക്ടറായ വി.ആര്‍. പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. വി.ആര്‍. വിനോദ് ആണ് മലപ്പുറത്തിന്‍റെ പുതിയ കലക്ടര്‍.

കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍. ദേവിദാസ് ആണ് കൊല്ലത്തെ പുതിയ കലക്ടര്‍.

സ്‌നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു.

Continue Reading