Crime
കെഎസ്എഫ്ഇയിൽ ഗുരുതര ക്രമക്കേട് .നാളെ ഇവിടെയും ഇഡി വന്നുകൂടായ്കയില്ല

കോഴിക്കോട്: കെഎസ്എഫ്ഇയിൽ ഗുരുതര ക്രമക്കേട് നടക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കോഴിക്കോട് കെഎസ്എഫ്ഇ ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് എ.കെ. ബാലന്‍റെ വിമർശനം.
കെഎസ്ഇബിയുടെ പൊള്ളച്ചിട്ടികളിലടക്കം വൻ തിരിമറിയാണ് നടക്കുന്നത്. പൊള്ളച്ചിട്ടിയുടെ ഭാഗമായി 6062 കോടി രൂപയുടെ കുറവാണ് ലിക്വിഡിറ്റിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എണ്ണം തികയ്ക്കാൻ കള്ളപേരിട്ട്, കള്ളചെക്ക് വാങ്ങി പൊള്ളചിട്ടികൾ ഉണ്ടാക്കുന്നു. എത്രകാലം ഇത് തുടരുമെന്നും ഇതുവഴി ഉണ്ടാവുന്ന ഗുരുതര സാമ്പത്തിക പ്രശ്നങ്ങൾ എത്രയാണെന്നും അദ്ദേഹം ചോദിച്ചു.
കെഎസ്എഫ്ഇയിലെ കൊള്ളക്കെതിരേ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു കഴിഞ്ഞു. കെഎസ്എഫ്ഇ നല്ല മതിപ്പുള്ള സ്ഥാപനമാണെന്നും അത് നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സഹകരണ മേഖലയോട് കാട്ടുന്ന സമീപനം അറിയാമല്ലോ, ആ പശ്ചാത്തലത്തിൽ നാളെ ഇവിടെയും ഇഡി വന്നുകൂടായ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.”