Connect with us

Crime

കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് കെ സുരേന്ദ്രന്‍.

Published

on

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഇതിലെല്ലാം അന്വേഷണം വേണമെന്നും എല്ലായിടത്തും സിപിഐഎം ഇടപെട്ട് തട്ടിപ്പ് നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് തട്ടിപ്പ് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരില്‍ സത്യം പുറത്ത് വന്നു. എ സി മൊയ്തീനേക്കാള്‍ വലിയവര്‍ കേസില്‍ ഇനി കുടുങ്ങും. പാര്‍ട്ടിയിലെ ഉന്നത നേതാക്കന്മാരിലേക്ക് അന്വേഷണം നീങ്ങും. കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ നേതാവ് എ.കെ ബാലന്‍ നേരത്തേ പ്രതികരിച്ചിരുന്നു.

 കെഎസ്എഫ്ഇ പൊള്ള ചിട്ടിയുടെ കാര്യത്തില്‍ പറഞ്ഞത് മുന്‍മ്പുള്ള കാര്യമാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ പൊള്ള ചിട്ടി കണ്ടെത്തിയിട്ടില്ലെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.

എങ്കിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.”

Continue Reading