Crime
കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി.

കണ്ണൂർ: കാൾടെക്സ് ജംക്ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി. കണൂർ ടൗൺ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടമുണ്ടായക്കിയത്.
പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനമടിക്കുന്ന യന്ത്രം തകർന്നു. തലനാരിഴയ്ക്ക് വന്‍ അപകടമാണ് ഒഴിവായത്. ആളപായമില്ല. ഇന്ന് കാലത്ത് ആറേ മുക്കാലോടെയാണ് അപകടം. സംഭവ സമയം ജീപ്പിലുണ്ടായിരുന്ന രണ്ട് പോലീസുകാർ മഫ്ടിയിലായിരുന്നു അപകട ശേഷം ഇവർ കടന്ന് കളഞ്ഞതായും ആരോപണമുണ്ട്. പിന്നീട് ജീപ്പ് കൊണ്ടുപോകാനുള്ള നീക്കത്തെ നാട്ടുകാർ തടയുകയും ചെയ്തു.