Crime
എരുമേലിയിൽഅയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതി വനിതാ എസ്.ഐയെ ആക്രമിച്ചു

എരുമേലി: അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതി, വനിതാ എസ്.ഐയെ ആക്രമിച്ചു. എരുമേലിയിലാണ് സംഭവം. എരുമേലി എസ്.ഐ ശാന്തി കെ.ബാബുവിനെയാണ് അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതിയായ എലിവാലിക്കര കീച്ചേരിൽ വി.ജി ശ്രീധരൻ (72) മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്തിടിക്കുകയും ചെയ്‌തത്. കോടതി പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാൻ പൊലീസ് എത്തിയപ്പോഴായിരുന്നു സംഭവം
വീട്ടിൽ എത്തിയ എസ്.ഐയ്‌ക്കും സംഘത്തിനുമൊപ്പം പോകാതെ ശ്രീധരൻ ഏറെ നേരം കയർക്കുകയും അസഭ്യം പറയുകയും ചെയ്‌തു. അനുനയപ്പെടുത്തി കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചതിന് പിന്നാലെ ശ്രീധരൻ വീട്ടിനുള്ളിൽ കറി കതകടച്ചു.ഇതോടെ പൊലീസ് വീട്ടിലെ കതക് ബലമായി തുറന്ന് ശ്രീധരനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയാണ് ഇയാൾ വനിതാ എസ്.ഐയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്‌തത്. പിന്നാലെ കൂടുതൽ പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.