Connect with us

KERALA

വി.എസിന് ഇന്ന് 100 തികയുന്നു കുടുംബക്ഷേത്രത്തില്‍ പ്രത്യേക പൂജ

Published

on

ആലപ്പുഴ: നൂറു വയസ്സ് തികയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ പേരില്‍ കുടുംബക്ഷേത്രത്തില്‍ പ്രത്യേക പൂജ. വിഎസിന്റെ ജന്മനാളായ അനിഴം ഇന്നാണ്. അതിനാല്‍ പിറന്നാളിനോട് അനുബന്ധിച്ച് വിഎസിന്റെ ജന്മനാടായ മണ്ണഞ്ചേരി മാലൂര്‍ കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജ നടത്തുന്നത്.

വിഎസിന്റെ പേരില്‍ അന്നപൂര്‍ണേശ്വരിക്കും ഉപദേവീദേവന്മാര്‍ക്കും പൂജയുണ്ട്. പാല്‍പ്പായസ നിവേദ്യവുമുണ്ടാകും. വാരനാട് ജയതുളസീധരന്‍ തന്ത്രിയുടെയും മേല്‍ശാന്തി രാജന്റെയും നേതൃത്വത്തിലാണു പൂജ. വിഎസിന്റെ പേരില്‍ എല്ലാ ജന്മനക്ഷത്രത്തിലും മാലൂര്‍ കാവില്‍ ദേവീക്ഷേത്രത്തില്‍ വഴിപാട് നടത്താറുണ്ട്. 

ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും എത്താറുണ്ടെന്നും സാമ്പത്തിക സഹായം നല്‍കാറുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. 1923 ഒക്ടോബര്‍ 20 ന് അനിഴം നക്ഷത്രത്തില്‍ മണ്ണഞ്ചേരി പടിഞ്ഞാറ് മാലൂര്‍ തോപ്പില്‍ വീട്ടിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം

വിഎസിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും മറ്റും ഉള്‍ക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും. സിപിഐ കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാനന്ദൻ.

Continue Reading