Crime
മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ കനത്ത സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു

മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ കനത്ത സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം: കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു. തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ കനത്ത സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ നിരവധി പേർക്ക് തലയ്ക്ക് പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം. മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.
അറസ്റ്റ് ചെയ്ത പ്രവർത്തകരെ കൊണ്ട് പോകുന്ന പ്രവർത്തകരെ ബലമായി പ്രവർത്തകർ മോചിപ്പിച്ചു . നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇപ്പോഴും സംഘർഷം തുടരുകയാണ്. ചിത്തരഞ്ജൻ എം.എൽ എ യുടെ വാഹനവും കെ.എസ്.യു പ്രവർത്തകർ തടഞ്ഞു.