Connect with us

Crime

മന്ത്രി കെ.ടി ജലീലിനോട് വിദേശ യാത്രാ രേഖകൾ ഹാജരാക്കണമെന്ന് കസ്റ്റംസ്

Published

on

കൊ​ച്ചി: ക​സ്റ്റം​സ് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നോ​ട് വി​ദേ​ശ യാ​ത്ര​ക​ളു​ടെ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഷാ​ര്‍​ജ​യി​ലേ​ക്കും ദു​ബാ​യി​യി​ലേ​ക്കും അ​ദ്ദേ​ഹം പോ​യി​രു​ന്നു. ഈ ​യാ​ത്ര​യു​ടെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നാ​ണ് മ​ന്ത്രി​യോ​ട് ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഷാ​ര്‍​ജ​യി​ല്‍ ന​ട​ന്ന പു​സ്ത​ക​മേ​ള​യി​ലും ദു​ബാ​യി​ല്‍ ന​ട​ന്ന തി​രൂ​ര​ങ്ങാ​ടി പി​എ​സ്‌എം​ഒ കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ക്കാ​നാ​യി ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ, അ​നു​മ​തി പ​ത്ര​മ​ട​ക്ക​മു​ള്ള രേ​ഖ​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ര​ണ്ട് യാ​ത്ര​ക​ളും മു​ന്‍​കൂ​ര്‍ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി ക​സ്റ്റം​സി​നോ​ട് വ്യ​ക്ത​മാ​ക്കി.

Continue Reading