Crime
മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കി ഇ ഡി റിപ്പോർട്ട്

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇ.ഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉന്നയിച്ചത്.
സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ലോമാറ്റിക് ചാനൽ മുഖേനയുള്ള ഇലക്ടോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്നും ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ഇഡി റിപ്പോർട്ടിലുണ്ട്.
ലൈഫ് മിഷൻ അഴിമതി ഇടപാട്, കെ.ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു.യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു.