Connect with us

Crime

ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

Published

on

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. 34-ാം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇ.ഡി. ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്. കോടതി ചേർന്ന ഉടൻ തന്നെ ബിനീഷിന്റെ ജാമ്യഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ രംഗത്തുവന്നു. എന്നാൽ ജാമ്യഹർജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനീഷിനെതിരെ ഇ.ഡി. കൂടുതൽ തെളിവുകൾ നിരത്തി.

ഇതിനു പിന്നാലെ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ബിനീഷിനെ റിമാൻഡ് ചെയ്യുകയായിരുന്നു. ഒക്ടോബർ 29നാണ് ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. അന്നു മുതൽ ഇ.ഡി.യുടെ കസ്റ്റഡിയിലാണ് ബിനീഷ് ഉള്ളത്.

Continue Reading