Connect with us

Crime

രാജ്യാന്തര മോഷ്ടാക്കള്‍ തിരുവനന്തപുരത്ത് പിടിയില്‍

Published

on

തിരുവനന്തപുരം: രാജ്യാന്തര മോഷ്ടാക്കളായ വിദേശ പൗരന്‍മാര്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. രാജ്യത്തിന്റെ പല ഭാഗത്തും കവര്‍ച്ച നടത്തിയ ഇറാനിയന്‍ പൗരന്‍മാരാണ് അറസ്റ്റിലായത്. ജനുവരി 20 മുതല്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മോഷണം നടത്തിയ സംഘമാണ് അറസ്റ്റിലായത്.

ബുധനാഴ്ച തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ നിന്നാണ് നാല്‍വര്‍ സംഘം പിടിയിലാകുന്നത്. കന്റോണ്‍മെന്റ് സിഐ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവര്‍ ചേര്‍ത്തലയില്‍ ഒരു മോഷണം നടത്തിയതായി ഷാഡോ പോലീസ് സംഘം കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഇവരെ ചേര്‍ത്തല പോലീസിന് കൈമാറി. കേരളത്തില്‍ വലിയ കൊള്ള നടത്താന്‍ പദ്ധതിയിട്ടാണ് സംഘം എത്തിയതെന്നാണ് വിവരം.. മണി എക്‌സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി.

Continue Reading