Crime
എം.സി കമറുദ്ദീന് ജാമ്യമില്ല. കോടതി ജാമ്യാപേക്ഷ തള്ളി

കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി. കമറുദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് കമറുദീന് ജാമ്യാപേക്ഷ നല്‍കിയത്. കമറുദീനെതിരെയുള്ള 42 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
വിവിധ പോലീസ് സ്റ്റേഷനുകളിലായി 123 എഫ്ഐആറുകളാണ് കമറുദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമറുദീനെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.