Crime
കണ്ണൂരിലും ജ്വല്ലറി തട്ടിപ്പ്. അമാൻ ഗോൾഡ് എം.ഡി ക്കെതിരെ കേസ്

കണ്ണൂർ:കണ്ണൂരിലും ജ്വല്ലറി തട്ടിപ്പ്. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്നും പണം തട്ടിച്ചെന്നാണ് പരാതി. കാസർകോട്ടെ ഫാഷൻ ജ്വല്ലറി തട്ടിപ്പിന് സമാനമായി രീതിയിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് ആരോപണം.
സംഭവത്തിൽ പത്ത് പേരാണ് പോലീസിൽ പരാതി നൽകിയത്. ഇതിൽ മൂന്ന് പേരുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അമാൻ ഗോൾഡ്‌സിന്റെ എംഡി എം സി മൊയ്ദു ഹാജിയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.