KERALA
പ്രകടന പത്രികക്ക് പുല്ല് വില സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എൽ.ഡി.എഫിൽ ധാരണ.

തിരുവനന്തപുരം: വിലക്കയറ്റ കാലത്ത് ജനങ്ങൾക്ക് നാലുഭാഗത്തു നിന്നും തിരിച്ചടി. സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ ധാരണ. ഇന്നു ചേർന്ന് എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനമെടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണ് വില കൂട്ടൽ. അഞ്ച് വർഷം വില കൂട്ടില്ലെന്ന പ്രകടന പത്രികയെ മറന്നാണ് ഇപ്പോഴത്തെ വില കൂട്ടൽ
. വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക.
സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 1525 കോടിയാണ്. ഒന്നുകിൽ കുടിശ്ശിക നൽകുക അല്ലെങ്കിൽ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ട് വെച്ച ആവശ്യം. പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെയും നിലപാട്.