Connect with us

Crime

പ്രാര്‍ഥന ഫലിക്കുന്നില്ല യുവാവ് ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു

Published

on

ചെന്നൈ: പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. പ്രതി പിടിയിൽ. മുരളീകൃഷ്ണ എന്നയാളാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല. പ്രാര്‍ഥന ഫലിക്കാത്തതിനാലാണ് ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന മുരളികൃഷ്ണ ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുണ്ട്. എന്നും നടത്തുന്ന പ്രാര്‍ഥനകൾ ഫലിക്കാത്തതിനാൽ ചായക്കടയ്ക്ക് ഉള്ളിൽ നിന്നും പെട്രോൾ ബോംബ് നിർമ്മിക്കുകയും തുടർന്ന് പ്രതി ക്ഷേത്രത്തിൻ്റെ അകത്തേക്ക് കടന്ന് ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. ഉടൻ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. പൂജാരിയുടെ നിലവിളി കേട്ട് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസ് എത്തി അക്രമിയെ പിടികൂടുകയായിരുന്നു.

പ്രതി പെട്രോൾ ബോംബ് നിർമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് വിചിത്രമായ മറുപടി പൊലീസിന് ലഭിക്കുന്നത്.”

Continue Reading