Connect with us

Crime

സുരേഷ് ഗോപിക്കെതിരായ  പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പൊലീസ്. റിപ്പോര്‍ട്ട്  ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കും

Published

on

കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ല എന്ന വിലയിരുത്തലില്‍ പൊലീസ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ലെന്നും പൊലീസ് തീരുമാനിച്ചതായാണ് വിവരം. 

ലൈംഗികാതിക്രമം സംബന്ധിച്ച് 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചനകള്‍. ഈ കേസില്‍ ബുധനാഴ്ച പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഈ കേസില്‍ സുരേഷ് ഗോപിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. ഏകദേശം രണ്ടുമണിക്കൂറിലേറെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു 

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മര്യാതയായി പെരുമാറി എന്ന സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ 354 എ (ലൈംഗികാതിക്രമം) എന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്.

എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സുരേഷ് ഗോപി ഒരു പ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള കുറ്റം ചെയ്തിട്ടില്ല എന്നാണ് പൊലീസ് വിലയിരുത്തിയത്. ഇതും പ്രകാരമുള്ള റിപ്പോര്‍ട്ട് പൊലീസ് ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ പൊലീസ് കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 

Continue Reading