Connect with us

KERALA

സാധാരണയായി നേതാക്കളുടെ അന്ത്യയാത്രക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയാണ് നവകേരള യാത്രയിലൂടെ നടക്കുക

Published

on

തിരുവനന്തപുരം: സാധാരണയായി നേതാക്കളുടെ അന്ത്യയാത്രക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയാണ് നവകേരള യാത്രയിലൂടെ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ കാലനാണ് പിണറായി വിജയന്‍. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസ്സില്‍ യാത്രയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദേഹം.

നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ആഡംബര ബസ്സിനെ ചൊല്ലി വിവാദം ദിനംപ്രതി ചര്‍ച്ചകള്‍ ശക്തിപെടുകയാണ്. ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കുന്ന ബസ്സ് ധൂര്‍ത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം.

അതേസമയം സ്വന്തം വാഹനങ്ങള്‍ വിട്ട് മന്ത്രിമാര്‍ പ്രത്യേക ബസില്‍ ഒന്നിച്ച് പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രിയുടെ ന്യായീകരണം. ഒരു വിവരവും പുറത്തുവിടരുതെന്നാണ് കെഎസ്ഈര്‍ടിസിക്കുള്ള സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം.

യാത്രാക്ക് ശേഷം കാരാവാന്‍ ബസ് കെഎസ്ആര്‍ടിസിക്ക് കൈമാറാനാണ് നീക്കം. ഡബിള്‍ ഡക്കര്‍ ബസ് വാടകക്ക് നല്‍കി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാര്‍ഗ്ഗമാകുമെന്നാണ് വിശദീകരണം.”

Continue Reading