KERALA
നവകേരള സദസിന്റെ ഉദ്ഘാടനം മഞ്ചേശ്വരത്ത് ആരംഭിച്ചു

മഞ്ചേശ്വരം: നവകേരള സദസിലേക്ക് മന്ത്രിമാരെ എത്തിക്കുന്ന ബസ് ഗസ്റ്റ് ഹൗസിൽ നിന്ന് വേദിയിലെത്തി. നവകേരള സദസിന്റെ ഉദ്ഘാടനം മഞ്ചേശ്വരം പൈവളിഗയിൽ ആരംഭിച്ചു.
ഉച്ചയ്ക്ക് 3.30-നാണ് നവകേരള സദസിന്റെ ഉദ്ഘാടനമെങ്കിലും സമയ ക്രമം കൃത്യമായി പാലിക്കാൻ പറ്റിയില്ല.. മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ടെൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻ കുട്ടി, ആന്റണി രാജു എന്നിവർ ആശംസ നേരും.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ജെ. ചിഞ്ചുറാണി, വി.എൻ.വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, ജി.ആർ. അനിൽ, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നന്ദിയും പറയും. ഡിസംബർ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.