Crime
വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍.

കൊച്ചി : വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
കര്‍ണാടക സ്വദേശികളായ രാമൂജി കോറെയില്‍, രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്. തെറ്റിദ്ധരിച്ചാണ് എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ചതെന്നാണ് ഇവര്‍ പറയുന്നത്. വിമാനത്താവളം അധികൃതര്‍ ഇരുവരെയും നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
ഇവര്‍ മൂന്ന് നാല് തവണ വാതില്‍ ബലമായി വലിച്ചെന്നും അതിനാല്‍ത്തന്നെ അബദ്ധത്തില്‍ ചെയ്ത കാര്യമാണെന്ന് കരുതുന്നില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.”