Crime
നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം

കോഴിക്കോട്: നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കാനിരിക്കെ മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്‌ടറേറ്റിലേക്കാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്‍റെ പേരിലാണ് ഭീഷണി കത്ത്.
സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തിൽ പറയുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ നവകേരള സദസിന് പൊലീസ് സുരക്ഷ ശക്തമാക്കി. ഭീഷണി സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കോഴിക്കോട് 3 ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡലങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടന്നു.