Connect with us

Crime

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം; മന്ത്രിക്കെതിരായ പരാതിയിൽ മുഖ്യമന്ത്രി

Published

on

കോഴിക്കോട്: നവകേരളസദസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമല്ലെന്നും അത് കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ തന്നെ ഇപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെള്ളിയാഴ്ച‍യാണ് വടകര സ്വദേശി എം.കെ യൂസഫ് നവകേരള സദസിലെത്തി പരാതി നൽകിയത്. കോടതി വിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നെന്നും സാമ്പത്തിക തട്ടിപ്പുകേസിൽ 63 ലക്ഷം രൂപ വാങ്ങിനൽകാൻ ഇടപെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇതിനു മുമ്പും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. അതിനാലാണ് മന്ത്രിക്കെതിരെയുള്ള പരാതിയുമായി നവകേരളസദസിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading