Connect with us

Crime

ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തു.കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട  കേസിലാണ് ചോദ്യം ചെയ്യൽ

Published

on

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസിൽ വ്യവസായി ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി. 4 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇന്നു രാവിലെ മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.

ഇന്ന് ഹാജരാവണമെന്നു കാട്ടി ഗോകുലം ഗോപാലന് ഇഡി നോട്ടീസ് അയച്ചിരുന്നു. ബാങ്കിന്‍റെ ഡെയ്‌ലി ഡെപ്പോലിറ്റ് സ്കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യൽ.

എന്നാൽ, കസ്റ്റമർ അനിൽകുമാറുമായി ബന്ധപ്പെട്ടാണ് തന്നെ ചോദ്യം ചെയ്തതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കരുവന്നൂർ കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും അനിൽ കുമാറിന്‍റെ ഡോക്യുമെന്‍റ്സ് തന്‍റെ കൈവശമുണ്ടെന്നും അനുമായി ബന്ധപ്പെട്ട് വിശദീകരണം തേടാനാണ് വിളിപ്പിച്ചതെന്നും ഗോകുലം ഗോപാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading