Crime
മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജുകളുള്ള കുറ്റപത്രം .കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരന്മാരാടക്കം 12 പ്രതികൾ

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്.
കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരന്മാരാടക്കം 12 പ്രതികളാണ് ഉള്ളത്. 420 സാക്ഷികൾ, 900 രേഖകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റോജി അഗസ്റ്റിൻ,ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൽ, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരാണ് കേസിലെ പ്രതികൾ.