Crime
വായ്പ തട്ടിപ്പുകേസ്: ഹീര ഗ്രൂപ്പ് എംഡി അറസ്റ്റിൽ 14 കോടി വായ്പയെടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്

തിരുവനന്തപുരം: തട്ടിപ്പുകേസില്‍ ഹീര ഗ്രൂപ്പ് എംഡി ഹീര ബാബുവിനെ ഇഡി അറസ്റ്റ് ചെയ്തു. കൊച്ചി ഇ.ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്കു 2 മണിയോടെ കോടതിയിൽ ഹാജരാക്കും. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ആക്കുളത്തെ ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണത്തിനാണ് ഇയാൾ വായ്പ എടുത്തത്. ഫ്ളാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്നതായിരുന്നു എസ്ബിഐയുടെ പരാതി. കഴിഞ്ഞ ഫെബ്രുവരിയിലും നിരവധി സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.