Connect with us

KERALA

2021 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചതാണ്. പിന്നെ എന്തു പുറത്താക്കലാണെന്ന് അറിയില്ല

Published

on

പാലക്കാട്: നവകേരള സദസിൽ പങ്കെടുത്തതിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് എ.വി. ഗോപിനാഥ് രംഗത്ത്. 2021 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചതാണെന്നും പിന്നെ എന്തു പുറത്താക്കലാണെന്ന് അറിയില്ലെന്നുമായികുന്നു ഗോപിനാഥിന്‍റെ പ്രതികരണം.

പല തവണ കോൺഗ്രസിലേക്ക് ക്ഷണിച്ചു. സസ്പെൻഷൻ സംബന്ധിച്ച് കത്ത് കിട്ടിയിട്ടില്ല, കൈയ്യിൽ കിട്ടിയാൽ മറ്റു നടപടി സ്വീകരിക്കും.രാജി സ്വീകരിച്ചോ ഇല്ലയോ എന്നത് എനിക്ക് വിഷയമില്ല, ഇതിനെ ഗൗരവകരാമായി കാണുന്നില്ല. കോൺഗ്രസ് അനുഭാവിയായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം നേതാക്കളുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും സിപിഎമ്മിൽ ചേരാൻ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് പോയതിൽ എന്താണ് തെറ്റ്, കർഷകരുടെ കാര്യങ്ങൾ പറയാനാണ് പോയത്. ഭരണാധികാരികളുടെ മുമ്പിൽ നേരിട്ട് പോകുന്നത് തെറ്റല്ലെന്നും സി പിഎംജില്ലാ സെക്രട്ടറിക്കൊപ്പം പോയത് കൊണ്ട് നയം മാറ്റാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ ആദ്യമായാണ് ഒരുമിച്ചിരുന്ന് സിപിഎം നേതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ചത്.സിപിഎമ്മുമായി ആശയപരമായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു

Continue Reading