Connect with us

KERALA

കാനത്തിന്റെ മരണത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചു.

Published

on

കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ച നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെച്ചു. സംസ്‌കാരം നടക്കുന്ന ഞായറാഴ്ച ഉച്ചമുതല്‍ സദസ്സ് വീണ്ടും തുടങ്ങും.
പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്‌കൂള്‍ മൈതാനത്ത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കും. കോതമംഗലം മണ്ഡലത്തിലേത് നാലിനും മൂവാറ്റുപുഴയിലേത് ആറിനും നടക്കും.
കാനത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചശേഷമാണ് യോഗം ചേര്‍ന്നത്.
ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍നിന്ന് കാനത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുവരെ പി.എസ്. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ച വാഴൂരിലെ വീട്ടിലാണ് സംസ്‌കാരം നടക്കുക.”

Continue Reading