Connect with us

KERALA

സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഭീഷണിയിൽ .കേന്ദ്രനിലപാട് നിർണായകം.

Published

on

തിരുവനന്തപുരം: സാമ്പത്തികസ്ഥിതിയെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചീഫ്സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതോടെ സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഭീഷണിയിലായി. ഉടൻ മറുപടി കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. സാമ്പത്തിക അടിയന്തരാവസ്ഥ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. കേന്ദ്രനിലപാടാണ് നിർണായകം.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കെ, ഗവർണറോട് മാറ്റിപ്പറയാനാവില്ല. പ്രതിസന്ധിയില്ലെന്ന് പറഞ്ഞാൽ അത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് തുല്യമാവും.ചീഫ് സെക്രട്ടറിയുടെ മറുപടി കിട്ടാതിരുന്നാൽ സ്വന്തംനിലയ്ക്ക് ശുപാർശ ചെയ്യാനും ഗവർണർക്ക് കഴിയും. മറുപടി വൈകിയാൽ ചീഫ് സെക്രട്ടറിക്ക് ഒരു കത്തു കൂടി നൽകും. അതിനു ശേഷം തീരുമാനമെടുക്കാം. കേന്ദ്രത്തിന്റെ മൗനാനുവാദമില്ലാതെ ആ കടന്നകൈക്ക് ഗവർണർ മുതിരുമോ എന്ന് കണ്ടറിയണം.റിപ്പോർട്ട് അയയ്ക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കാണ്. കേരളവും പഞ്ചാബുമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ സാമ്പത്തികഗതി ശരിയല്ലെന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പേ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.സാമ്പത്തിക അടിയന്തരാവസ്ഥ ശുപാർശ ചെയ്യാൻ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ വിശദീകരണം തേടിയത്.സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള അഞ്ച്ഗഡു ക്ഷാമബത്ത എന്നുനൽകുമെന്ന് വ്യക്തമാക്കാൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും നിർദ്ദേശിച്ചിരുന്നു. ഇതിന് 18,000കോടിയോളം രൂപ വേണ്ടിവരും.പൊതുമരാമത്ത് കരാറുകാർക്ക് 16,000കോടിയും സപ്ലൈകോ കരാറുകാർക്ക് 1000കോടിയും കുടിശ്ശികയുണ്ടെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാം വിശദീകരണം ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.പാർലമെന്റ്അംഗീകരിക്കണം. ഭരണഘടനയിലെ 360- ാം വകുപ്പ് അനുസരിച്ച് ഗവർണർ ശുപാർശ ചെയ്യുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താൽ സാമ്പത്തിക അടിയന്തരാവസ്ഥ നിലവിൽവരും. രാഷ്ട്രപതി പിൻവലിക്കുന്നതുവരെ തുടരും..രണ്ടുമാസത്തിനകം പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കണം.അതിനാൽ കേന്ദ്രത്തിന്റെ നിലപാട് നിർണായകം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെയും നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. സാമ്പത്തിക അടിയന്തരാവസ്ഥ ഇതുവരെ പ്രയോഗിച്ചിട്ടില്ല. 1991ൽ ദേശീയ തലത്തിൽ കൊണ്ടുവരാൻ ആലോചിച്ചെങ്കിലും പിൻമാറി.ശമ്പളം അടക്കംവെട്ടിക്കുറയ്ക്കാം1.സംസ്ഥാനത്തിന്റെ പൂർണ്ണ സാമ്പത്തിക നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കും. ജീവനക്കാരുടെ ശമ്പളവും അലവൻസുകളും വെട്ടിക്കുറയ്ക്കാം. ജഡ്ജിമാർ അടക്കമുള്ളവർക്ക് ഇതു ബാധകമാണ്.



Continue Reading